ലഘു ചിത്രം ചിതലരിക്കാത്ത ഓർമ്മകൾ റിലീസ് ചെയ്തു

മാനന്തവാടി: മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കൗൺസിൽ പ്രസിഡൻ്റ് പി.ടി. സുഗതൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി സ്വിച്ചോൺകർമ്മം നിർവഹിച്ചു.

അഭിനേതാക്കൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ ഉപഹാര സമർപ്പണം നടത്തി ഷാജൻ ജോസ് ആശംസകൾ അറിയിച്ചു ,സുരേഷ് കുമാർ സ്വാഗതവും,മനു മുള്ളേരിയ നന്ദിയും പറഞ്ഞ ചടങ്ങിൽ നിരവധി കലാ ആസ്വാദകർ പങ്കെടുത്തു.

ഭൂപരിഷകരണത്തിൻ്റെ ഫലമായി കൃഷിഭൂമി സ്വന്തമായ കുടിയേറ്റ പ്രദേശങ്ങളിലെ ദരിദ്രകർഷകരോടൊപ്പം അതുവരെയില്ലാത്ത സ്വപനങ്ങൾ കൂടുകൂട്ടി മക്കളുടെ സന്തോഷം അവരുടേതു കൂടിയായി.പക്ഷെ സ്വപ്നങ്ങൾ അസ്തമിക്കുമാറ് കൃഷി കൊണ്ടുള്ള ഉപജീവനം പ്രയാസകരമായിത്തീർന്നതാണ് കണ്ടത് .

കുട്ടികളുടെ മാനസിക സംഘർഷങ്ങളും കർഷകൻ്റെ നോവും തലമുറകളിലൂടെ കൈമാറപ്പെടുന്നതിൻ്റെ ദൃശ്യാവിഷ്കാരമാണ് ഈ കൊച്ചു സിനിമ.

ബാല്യകാല ഓർമ്മകളെ മുൻനിർത്തി സുരേഷ് കുമാർ വാളാട് രചിച്ച കഥക്ക് മനു മുള്ളേരിയ തിരക്കഥയും ബിജു മാത്യു & മനു മാത്യു സംവിധാനവും നിർവ്വഹിച്ചു. വാച്ചാലിൽ ക്രിയേഷൻസിന് വേണ്ടി സാവൻ കണ്ണായ് നിർമ്മിച്ച ലഘു ചിത്രത്തിനായി ലിപിൻ നാരായൺ ക്യാമറയും അനിൽ പാലശ്ശേരി എഡിറ്റിങ്ങും നിർവ്വഹിച്ചു. പരിചയ സമ്പന്നരായ കലാകാരന്മാർ അണിനിരന്ന ഈ കൊച്ചു സിനിമ ” MBA CINIMA S ” എന്ന യുട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തത്. പ്രേഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ്.. അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *