കൽപ്പറ്റ : വയനാട് ഉത്സവ് 2024 ൻ്റെ ഭാഗമായി കാരാപ്പുഴ ഉദ്യാനവും എൻ ഊര് പൈതൃക ഗ്രാമവും ഉത്സവപ്രതീതിയിലാണ്. കാരാപ്പുഴ ഉദ്യാന വേദിയിൽ ഡിജെ സംഗീതം, കോമഡി ഷോയും കാണാൻ എത്തിയത് നിരവധി പേരാണ്. നാളെ (ഒക്ടോബർ 8) കമ്പളക്കാട് തിറയാട്ടം നാടൻ പാട്ട് പഠന കലാസമിതി തെയ്യം കലാരൂപവും നാടൻപാട്ടുകളും അവതരിപ്പിക്കും. കലാപരിപാടികൾ കാണാൻ പ്രത്യേക ടിക്കറ്റ് ആവിശ്യമില്ല. ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിൽ ഡാം ഗാർഡനിലേക്കുള്ള പ്രവേശനഫീസായ 30 രൂപ (12 വയസ്സിനുമുകളിൽ ) 10രൂപ (5 മുതൽ 12 വയസ്സുവരെ ) ഉണ്ടായിരിക്കും. പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് 5.30 ന് ശേഷം കാണികൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.
ഡി.ജെ.യുടെ ദ്രുതതാളത്തിൽ “വയനാട് ഉത്സവ് “
