കൽപറ്റ: പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ലഹരി മുക്ത ബോധവൽക്കരണ സെമിനാറും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് മോട്ടിവേഷന്‍ ക്ലാസും നടത്തി. കലാ -കായിക- സാംസ്‌കാരിക മേഖലയിലുള്ളവരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമന്‍, സിന്ധു ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്തംഗം രാഘവന്‍ സി അരണമല, ഐ.ടി. ഡി.പി പ്രോജക്ട് ഓഫിസര്‍ ജി .പ്രമോദ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ അനീഷ് ജോസ് എന്നിവര്‍ സംസാരിച്ചു.
സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു
