ശാസ്ത്രമേളയില്‍ മികവറിയിച്ച്‌ അസംപ്ഷൻ എയുപി സ്കൂള്‍

ബത്തേരി: മീനങ്ങാടിയില്‍ നടന്ന ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ മികവറിയിച്ച്‌ അസംപ്ഷൻ എയുപി സ്കൂള്‍.എല്‍പി വിഭാഗം ശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയില്‍ ഓവറോള്‍ ജേതാക്കളായ വിദ്യാലയം പ്രവൃത്തിപരിചയമേളയില്‍ നാലാംസ്ഥാനം നേടി. യുപി വിഭാഗം സാമൂഹിക ശാസ്ത്രമേള, ശാസ്ത്രമേള, ഐടി മേള എന്നിവയില്‍ ഒന്നാമതെത്തി. സ്കൂള്‍ പ്രവൃത്തിപരിചയമേളയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാര്‍ഥികളെ പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജോസഫ് പരുവമ്മേല്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ടോം ജോസ്, ഹെഡ്മാസ്റ്റര്‍ സ്റ്റാൻലി ജേക്കബ്, പിടിഎ പ്രസിഡന്‍റ് ടിജി ചെറുതോട്ടില്‍, എംപിടിഎ പ്രസിഡന്‍റ് ശ്രീജ ഡേവിഡ്, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനു തോമസ്, സീനിയര്‍ അസിസ്റ്റന്‍റ് ബിജി വര്‍ഗീസ്, ബീന മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *