മുണ്ടക്കൈ ഉരുൾപൊട്ടൽ: കെ.എൻ.എം പുനരധിവാസ പ്രോജക്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു

കൽപറ്റ: ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ഭവന പദ്ധതിയുടെ രൂപരേഖ ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീക്ക് സമര്‍പ്പിച്ചു. കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഒരുക്കുന്ന ഭവന പദ്ധതിയുടെ വിശദമായ പ്രോജക്ടാണ് പുനരധിവാസ കമ്മിറ്റി ചെയര്‍മാന്‍ സി കെ ഉമ്മര്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചത്. പുനരധിവാസ കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് അലി സലാഹി, നജീബ് കാരാടന്‍, സി കെ അബ്ദുല്‍ അസിസ്, യൂനുസ് ഉമരി പിണങ്ങോട് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *