താന്നിത്തെരുവ് :കൃപാലയ സ്പെഷ്യൽ സ്കൂൾ മാനേജ്മെന്റും വയനാട് സിറ്റി ക്ലബ്ബും ചേർന്ന് രാജ്യത്തെ ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള
ബാബസാഹിബ് അംബേദ്കർ പുരസ്‌കാരം നേടിയ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു.
പുൽപ്പള്ളി കൃപാലയയിൽ നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി
ഗ്രാമപഞ്ചായത്തംഗം
ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു.
എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി. സാജു,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന,ബെന്നി, സി.ഡി. ബാബു,സിസ്റ്റർ ആൻട്രീസ, ടി.യു.ഷിബു തുടങ്ങിയവർ
സംസാരിച്ചു.
