വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു

മാനന്തവാടി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരണയോഗം ദ്വാരക കാസാ മരിയയില്‍ നടന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് കമ്മറ്റിയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വച്ച് ആദ്യത്തെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ എടവക ഗ്രാമ പഞ്ചായത്ത് അഹമ്മദ് കുട്ടി ബ്രാന് നല്‍കി നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍: സംഷാദ് മരയ്ക്കാര്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്), വൈസ് ചെയര്‍ പേഴ്‌സണ്‍: സി.കെ രത്‌നവല്ലി (ചെയര്‍പേഴ്‌സണ്‍, മാനന്തവാടി മുന്‍സിപ്പാലിറ്റി), കണ്‍വീനര്‍: ജസ്റ്റിന്‍ ബേബി (പ്രസിഡണ്ട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്) ജോയന്റ് കണ്‍വീനര്‍: അഹമ്മദ് കുട്ടി ബ്രാന്‍ (പ്രസിഡണ്ട്, എടവക ഗ്രാമ പഞ്ചായത്ത്)

എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിൽ ജുനൈദ് കൈപ്പാണി (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) പി.കെ സുധീർ (പ്രസിഡൻ്റ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി) സൂപ്പി പള്ളിയാൽ, ഗിരിജാ സുധാകരൻ, ഇന്ദിരാ പ്രേമചന്ദ്രൻ, പി. സുരേഷ് ബാബു, സി.സി. സന്തോഷ്, ഫാ. ബിജോ കറുകപ്പള്ളിൽ, അഡ്വ. എം. വേണുഗോപാൽ, കെ.ബി. സിമിൽ, മനു ജി. കുഴിവേലിൽ, ഫാ. റോബിൻസൺ ജോൺ, പി.പി. ഷാൻ്റോലാൽ, മുസ്ത‌ഫ ദ്വാരക, ടി.കെ. ഹാരിസ്, ഡോ. പി.ടി. അബ്ദു‌ൾ അസീസ്, ഡോ കെ.ടി അഷ്റഫ്, സിജോ മാത്യു, ഹബീബ് റഹ്‌മാൻ, മോഹൻദാസ്, ഷാജൻ ജോസ്, അഡ്വ എം വേണുഗോപാൽ, എം ഗംഗാധരൻ, പ്രിൻസ് എബ്രാഹം, ഷിൽസൺ മാത്യു എന്നിവർ പ്രസംഗിച്ചു6

Leave a Reply

Your email address will not be published. Required fields are marked *