ആസ്പിരേഷണൽ ജില്ലാ പദ്ധതി വയനാടിന് അഭിമാനനേട്ടം സമ്പൂർണ്ണതാ പ്രഖ്യാപനം നടത്തി.

കൽപ്പറ്റ: ആസ്പിരേഷണൽ ജില്ലാ ബ്ലോക്ക് പദ്ധതി നിർവഹണത്തിൽ വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. തിരഞ്ഞെടുക്കപ്പെട്ട 6 സൂചകങ്ങളുടെ പൂർത്തീകരണം സമ്പൂർണ്ണ അഭിയാൻ ക്യാമ്പെയിനിന്റെ സമാപനവും ജില്ലാ തല സമ്പൂർണ്ണതാ പ്രഖ്യാപനവും നടത്തി. മുട്ടിൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആസ്പിരേഷണൽ ജില്ലാ ബ്ലോക്ക് പദ്ധതി ജില്ലാതല സമ്പൂർണ്ണതാ പ്രഖ്യാപനം നടത്തി. ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ്ണതാ അഭിയാൻ ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സൂചകങ്ങളുടെ പൂർത്തീകരണത്തിനായി മികച്ച പ്രവർത്തനങ്ങൾ നടത്തിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ മേൽ നോട്ടത്തിന് ബ്ലോക്കുകളുടെ ചുമതല നൽകപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ, ആസ്പിരേഷണൽ ബ്ലോക്ക് ഫെലോസ് എന്നിവരെയും യോഗത്തിൽ അനുമോദിച്ചു. ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന 4 ബ്ലോക്കു പഞ്ചായത്തുകളേയും യോഗത്തിൽ പ്രത്യേകം ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി.കെ.രത്‌നവല്ലി, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, അസിസ്റ്റന്റ് കലക്ടർ ഗൗതം.എസ്.രാജ്, ജില്ലാ പ്ലാനിങ് ഓഫിസർ എം.പ്രസാദൻ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ കെ.എസ്.ശ്രീജിത്ത് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *