വന്യജീവി വാരാഘോഷം; വയനാട് ചുരം ശുചീകരണം നടത്തി

അടിവാരം: വന്യജീവി വാരാഘോഷം 2024 ൻ്റെ ഭാഗമായി സാമൂഹ്യ വനവൽക്കരണ വിഭാഗം കോഴിക്കോടിൻ്റെ നേതൃത്വത്തിൽ അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ വയനാട് ചുരത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. വനം വന്യജീവി വകുപ്പ് ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ മീഞ്ചന്ത ആട്സ് ആൻ്റ് സയൻസ് കോളേജിലെ 50 ഓളം വിദ്യാർത്ഥികളും വന സംരക്ഷണ സമിതി പ്രവർത്തകരും പങ്കാളികളായി. ചുരം വ്യൂ പോയൻ്റിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീ വിജേഷ് ( ഫോറസ്റ്റ് ഓഫീസർ കോഴിക്കോട്) സ്വാഗതവും ശ്രീമതി ദിവ്യ. കെ.എൻ( റെയ്ഞ്ച് ഓഫീസർ കോഴിക്കോട്)അദ്ധ്യക്ഷതയും വഹിച്ചു. ഷിജു ഐസക്ക് (വൈസ് പ്രസിഡണ്ട് പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ) പരിപാടി ഉൽഘാടനം ചെയ്തു. ശ്രീ. റിയാസ് (അധ്യാപകൻ മീഞ്ചന്ത ആർട്സ് കോളേജ്) ഷൈരാജ് (ഫോറസ്റ്റ് ഓഫീസർ കണലാട് സെക്ഷൻ) പി.കെ സുകുമാരൻ (ജനറൽ സെക്രട്ടറി ചുരം സംരക്ഷണ സമിതി) ജിജോ പുളിക്കൽ (പ്രസിഡണ്ട് മരുതിലാവ് വനസംരക്ഷണ സമിതി) മൊയ്തു മുട്ടായി (പ്രസിഡണ്ട് ചുരം സംരക്ഷണ സമിതി) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കണലാട് സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ഷജീർ. എ.യു , സലിം. എം.പി , ലത്തീഫ്.കെ , അഹമ്മദ് കുട്ടി. കെ. സിമുഹമ്മദ്, കരീം കണലാട് തുടങ്ങിയ ചുരം സംരക്ഷണ സമിതി അംഗങ്ങളും പരിപാടിയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *