കാടിന്റെ സൗന്ദര്യവുമായി ‘തടോബ ടെയിൽസ്’; ആർട്ട് ലറിയിൽ വന്യജീവി ഫോട്ടാ പ്രദർശനം തുടങ്ങി

മാനന്തവാടി: ക്യമറയിലാക്കിയ കാടിന്റെ സൗന്ദര്യവുമായി ‘തടോബ് ടെയിൽസ്’ ഫോട്ടോഗ്രാഫി പ്രദർശനം തുടങ്ങി. കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനമൊരുക്കിയിട്ടുള്ളത്. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ‘ലൈറ്റ് സോഴ്‌സ്’ ആണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. മഹാരാഷ്ട്ര തഡോബ അന്ധാരി കടുവ സങ്കേതത്തിൽ നിന്നു പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുളളത്.

കടുവകൾക്കു പുറമേ വിവിധ പക്ഷികൾ, കാട്ടുപോത്ത്, മൂങ്ങ കരടി തുടങ്ങി 48 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം ശില്പിയും ചിത്രകാരനുമായ ജോസഫ് എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഷബീർ തുറക്കൽ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ ഡോ. വിനോദ് കെ. ജോസ് മുഖ്യാതിതിയായി. അജി കൊളോണിയ, കെ.കെ. മോഹൻദാസ്, എം. ഗംഗാധരൻ, പ്രതാപ് ജോസഫ്, ശബരി ജാനകി, ടി.എം. ഹാരിസ്, മുനീർ തോല്‌പെട്ടി തുടങ്ങിയവർ സംസാരിച്ചു. മീറ്റ് ദി ഫോട്ടോഗ്പാഫർ പരിപാടിയിൽ സബീർ മമ്പാട്, ടി.എം. ഹാരിസ്, ബെൻ വർഗീസ് എന്നിവർ ആസ്വാദകരുമായി സംവദിച്ചു.

‘ലൈറ്റ് സോഴ്‌സിന്റെ ജില്ലയിലെ ആദ്യ പ്രദർശനമാണിത്. ലൈറ്റ് സോഴ്‌സ് അംഗങ്ങളായ ഷബീർ തുറക്കൽ, രാജേഷ് കണ്ണമ്പള്ളി, ഗിരീഷ് കെ. പുരം, എം.എ. ലത്തീഫ്, രാജേഷ് ചെമ്മലശ്ശേരി, സജി ചെറുകര, നസ്രു തിരൂർ, ബെൻ വർഗീസ്, ഷമീം മഞ്ചേരി, ടി.എം. ഹാരിസ്, ഷബീർ മമ്പാട് എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം കാണാനെത്തുന്നവർക്ക് ഫോട്ടോഗ്രാഫർമാരോടു സംവദിക്കാനായി ‘മീറ്റ് ദി ഫോട്ടോഗ്രാഫർ’ എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട ചിത്രങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശനം. ഞായറാഴ്ച സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *