താമരശ്ശേരി: മെക്ക് 7 ഹെൽത്ത് ക്ലബ്ബ് കോഴിക്കോട് ബീച്ച് ശാഖ നടത്തിയ വയനാടിന് ഒരു കൈതാങ്ങ് യാത്രയ്ക്ക് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി മർക്കസ് നോളേജ് സിറ്റിയിൽ വച്ച് സ്വീകരണം നൽകി.
പി.കെ. സുകുമാരൻ (ജനറൽ സെക്രട്ടറി ‘ചുരം സംരക്ഷണ സമിതി) സ്വാഗതവും മൊയ്തു മുട്ടായി അദ്ധ്യക്ഷതയും വഹിച്ചു. മെക്ക് 7 ക്യാപ്റ്റൻ ആഷിർ അലിയെ മൊയ്തു മുട്ടായി പൊന്നാട അണിയിച്ചു സ്വീകരിച്ചു. എല്ലാവർക്കും മധുരം വിതരണം ചെയ്തു. മെക്ക് 7 അംഗങ്ങളും മുത്തു അബ്ദുൾ സലാം, അബ്ദുൾ ലത്തീഫ്, ജസ്റ്റിൻ ജോസ്, Vk താജു തുടങ്ങി ചുരം സംരക്ഷണ സമിതി ഭാരവാഹികളും സമിതി മെമ്പർമാരും പരിപാടിയ്ക്ക് നേതൃത്വം നൽകി.
“വയനാടിന് ഒരു കൈതാങ്ങ്” യാത്രയ്ക്ക് ചുരം സംരക്ഷണ സമിതി സ്വീകരണം നൽകി.
