“മഹിളാ സാഹസ്” ഏകദിന ക്യാമ്പും മെംബർഷിപ് ക്യാമ്പയിനും സംഘടിപ്പിച്ചു

കൽപറ്റ: മഹിളാ കോൺഗ്രസ്‌ കൽപറ്റ ബ്ലോക്ക് കമ്മിറ്റി ‘മഹിളാ സാഹസ്‘ ഏകദിന ക്യാമ്പും മെമ്പർഷിപ് ക്യാമ്പയിനും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് അയിഷ പള്ളിയാലിന്റെ അധ്യക്ഷതയിൽ കെപിസിസി മെംബർ പി.പി. ആലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിസി സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി. മെംബർഷിപ് ക്യാമ്പയിൻ ജില്ലാ പ്രസിഡന്റ് ജിനി തോമസ് കൽപറ്റ മണ്ഡലം പ്രസിഡന്റ് പി.ആർ.ബിന്ദുവിന് നൽകി ഉദ്ഘാടനം നടത്തി. ചടങ്ങിൽ മുതിർന്ന മഹിളാ കോൺഗ്രസ്‌ പ്രവർത്തകരെ ആദരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നജീബ് കരണി, ബ്ലോക്ക് പ്രസിഡന്റ് ബി. സുരേഷ് ബാബു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപറ്റ , കെ. എസ്. യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വയനാടിന്റെ പരിസ്ഥിതിക സന്തുലിതാവസ്ഥനിലനിർത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും. ഷാഫി പുൽപാറ, അഡ്വ. എം. വേണുഗോപാൽ എന്നിവർ ക്ലാസുകൾ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *