പടിഞ്ഞാറത്തറ: ഈ മാസം 18, 19 തീയതികളിൽ പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന
വൈത്തിരി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ നിവഹിച്ചു. ചടങ്ങിൽ പബ്ലിസിറ്റി ചെയർമാൻ ഇ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പി. ടി. എ. പ്രസിഡന്റ് സുധീഷ്. ടി. എസ്, എസ്. എം. സി. ചെയർമാൻ. ശ്രീ. സണ്ണി.കെ.ജെ. ഹെഡ് മാസ്റ്റർ ടി.ബാബു, ബിജുകുമാർ.പി , മൊയ്തു. ടി ,മൊയ്തു.ഇ, ഫാത്തിമ. എ , റസിയ. കെ , ഷംന റിയാസ്, നജീറ നവാസ്, സുഹൈല. കെ,സലീന. എം.എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിസിപ്പൽ പി. പി. സുബ്രഹ്മണ്യൻ സ്വാഗതവും, കൺവീനർ മമ്മൂട്ടി. ടി നന്ദിയും പറഞ്ഞു.
വൈത്തിരി ഉപജില്ല ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു
