കൽപ്പറ്റ : വയനാട് ജില്ല റഗ്ബി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടായി കൃഷ്ണരാജ് ടി, സെക്രട്ടറി രാജീവ് പി കെ എന്നിവരെ തിരഞ്ഞെടുത്തു. ട്രഷററായി സത്യൻ വി സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നോമിനിയായി ഹംസ കോട്ടനാട്, ഒളിമ്പിക് അസോസിയേഷൻ നോമിനിയായി ജോണി ജി എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ ഉദ്ഘാടനം നിർവഹിക്കുകയും, സ്പോർട്സ് കൗൺസിൽ സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോൺ ഏ ഡീ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സാജിത്ത് എൻ സി. ലൂയിസ്. മനോജ് വൈശാഖ് സുഭാഷ് പോൾ ജയ്സൺ. തുടങ്ങിയവർ സംസാരിക്കുകയും ചെയ്തു
