കൽപറ്റ: ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചു ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റലിൽ നടത്തുന്ന മാനസികാരോഗ്യ പ്രദർശനം നെക്സ്റ്റ് 2024 മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ലൂയിസ് മൗണ്ട് ആശുപത്രിയുടെ ആദ്യ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഗ്രേസിയേയും, രണ്ടര പതിറ്റാണ്ട് കാലം സേവനം ചെയ്തു വരുന്ന ഡോക്ടർ മെഹബൂബ് റെസാഖിനെയും ആദരിച്ചു. യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു, സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. ജോബി മുകാട്ടുകാവുങ്ങൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു, സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ വിൻസെൻസാ, ഡോ. ധന്യ, ഡോ. ലിൻജോ, ബിജു എന്നിവർ പ്രസംഗിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന മാനസികാരോഗ്യ പ്രദർശനം 17ന് സമാപിക്കും.
