കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ട സംഭവം;10 ലക്ഷം നഷ്ടപരിഹാരം നൽകണം: എസ്.ഡി.റ്റി.യു

കൽപ്പറ്റ : മേപ്പാടി എളമ്പരേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുഞ്ഞവറാൻ ഉസ്താദിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വന്യജീവി ആക്രമണങ്ങൾ തടയാൻ ശ്വാശ്വത നടപടികൾ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യണമെന്നും എസ്.ഡി.റ്റി.യു വയനാട് ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി.

തോട്ടം തൊഴിലാളിയായിരുന്ന കുഞ്ഞവറാൻ രാവിലെ തൊഴിലിന് പോകും വഴിയാണ് കാട്ടാനയുടെ ആക്രമണത്തിന്നിരയായത്.

ഈ ആക്രമണം തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികളുടെ ജീവനും പൊതുജനങ്ങളുടെ ജീവനും നിരന്തരം ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇത് ജില്ലാ ഭരണകൂടം മനസ്സിലാക്കണമെന്നും എത്രയും പെട്ടന്ന് വന്യജീവി ആക്രമണങ്ങൾക്ക് തടയിടാനുള്ള ഫലപ്രദമായ പദ്ധതികൾനടപ്പിൽ ഉടൻ വരുത്തണമെന്നും ആവശ്യപ്പെട്ടു. മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *