മൂപ്പൈനാട്: വടുവഞ്ചാൽ -കൽപ്പറ്റ റൂട്ടിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഗുരുതര യാത്രാ ക്ലേശം ഉടൻ പരിഹരിക്കണമെന്ന് എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറി നൗഫൽ പി.ടി.
രാവിലെ 7.30ന് ബസ് കാത്ത് നിന്നിട്ട് പോലും 9 മണിക്ക് തുടങ്ങുന്ന ക്ലാസ്സിൽ കൃത്യസമയത്ത് എത്താൻ സാധിക്കുന്നില്ല. അത് പോലെ വൈകുന്നേരം വളരെ വൈകിയുമാണ് വീട്ടിൽ തിരിച്ചെത്തുന്നതും.
അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
