കൽപറ്റ : വന്യജീവി അക്രമങ്ങളാൽ മനുഷ്യർ കൊല്ലപ്പെടുന്നത് തുടർക്കഥയാകുമ്പോഴും ശ്വാശ്വതപരിഹാരത്തിനുള്ള ഒരു നടപടിയും കൈക്കൊള്ളാതെ കടുത്ത നിസ്സംഗതയും അലംഭാവവും പുലർത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും ഭരണവർഗ്ഗവും വയനാടൻ ജനതയോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് എസ് ഡി.പി.ഐ കൽപറ്റ മണ്ഡലം പ്രസിഡന്റ് വി ജാഫർ.
വയനാട്ടുകാരുടെ ജീവൻ നിലനിർത്താനുള്ള നിലവിളിയും വീടും കൃഷിയും സംരക്ഷിക്കപ്പെടുന്നതിനുള്ള മുറവിളിയും കാലങ്ങളായി തുടരുമ്പോഴും ഇതിന് ചെവിക്കൊടുക്കാൻ തയ്യാറാവാത്തതിന്റെ ഫലമായാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത്.
ഫലപ്രദമായ പരിഹാര നടപടികൾ അധികാരി വർഗ്ഗം ഉടൻ കൈകൊണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നു വി.ജാഫർ മുന്നറിയിപ്പ് നൽകി.
