കൽപ്പറ്റ മേഖലയിലെ തുടർച്ചയായ വന്യജീവി ആക്രമണങ്ങൾക്ക്; ശാശ്വത പരിഹാരം കാണണം: എസ് ഡി പി ഐ

കൽപ്പറ്റ: കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പുൽപ്പാറ പെരുന്തട്ട ഭാഗങ്ങളിലെ തുടർച്ചയായവന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് എസ് ഡി പി ഐ കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് കരീം മുട്ടിൽ ആവശ്യപ്പെട്ടു.

നേരം ഇരുട്ടായാൽ പുൽപാറ ,പെരുന്തട്ട എന്നീ പ്രദേ ശങ്ങളിലെ വിവിധയിടങ്ങളിൽ
ആഴ്ച്ചകളായി വന്യ മൃഗങ്ങളുടെ വിളയാട്ടമാണ്.
നിരവധി വളർത്തു മൃഗങ്ങളെ കടുവയും പുലിയും കൊന്നു തിന്നുന്നത് പതിവായി കൊണ്ടിരിക്കുകയാണ് .
പ്രദേശവാസികൾക്ക് നേരം ഇരുട്ടിയാൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ്
നിലവിലുള്ളത് ആയതുകൊണ്ട്
വനo വകുപ്പ് അതികൃതർ
കൂടുകൾ സ്ഥാപിച് അപകട കാരികളായ പുലികളെ പിടികൂടി പ്രദേ ശ വാസികൾക്ക്
സുരക്ഷ ഒരുക്കണ മെന്നും അല്ലാത്തപക്ഷം
പ്രദേശവാസികൾകളെ
സംഘടിപ്പിച്ച്
ശക്തമായ പ്രതിഷേധ പരിപാടികൾ ക്ക്‌ എസ് ഡി പി ഐ നേതൃത്വം നൽകുമെന്നും
അദ്ധേഹം മുന്നറിപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *