ജന ജാഗ്രതാ റാലി; വാഹന പ്രചരണ ജാഥക്ക് തുടക്കമായി.

പനമരം: പിണറായി പോലീസ് -RSS കൂട്ട്കെട്ടിനെതിരെയുള്ള ജന ജാഗ്രതാ കാംപയിന്റെ ഭാഗമായി എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാന്റെ നേതൃത്വത്തിൽ 2024 ഒക്ടോബർ 19 ന് എരുമത്തെരുവ് മുതൽ മാനന്തവാടി വരെ നടത്തുന്ന ജന ജാഗ്രതാ റാലിയുടെ പ്രചരണാർത്ഥം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥക്ക് തുടക്കമായി.

ജില്ലാ വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ മണ്ഡലം പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ സുലൈമാൻ വിക്ക് പതാക കൈമാറലോടെ ആരംഭിച്ച ജാഥ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം നാളെ വൈകുന്നേരം 4.00 മണിക്ക് എരുമത്തെരുവിൽ സമാപിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ
ജില്ലാ ട്രഷറർ മഹ്‌റൂഫ്, മണ്ഡലം സെക്രട്ടറി സജീർ,മണ്ഡലം വൈസ് പ്രസിഡന്റ് അലി എകെ, ജോയിന്റ് സെക്രട്ടറി സകരിയ്യ കെ എസ്, പനമരം പഞ്ചായത്ത് പ്രസിഡന്റ് നിസാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *