കല്‍പറ്റ : ആസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ കല്‍പറ്റ ബ്ലോക്ക് തല സമാപന പരിപാടി ‘സമാപന്‍ സമാരോഹ്’ പ്രോഗ്രാം കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ആർ.ഹേമലത അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഡപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ കെ.എസ്.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനും സാച്ചുറേഷനും സഹായിച്ച ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളേയും ആദരിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണത അഭിയാന്‍ പദ്ധതിയിലെ സൂചകങ്ങളുടെ സാച്ചുറേഷന്‍ നേടിയതായുള്ള പ്രഖ്യാപനവും നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന്‍ പി കെ, കല്‍പറ്റ എ ഡി എ ചിത്ര എ ആര്‍ , മാനന്തവാടി ജില്ല മണ്ണ് പരിശോധന ലബോറട്ടറി അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് ശരണ്യ എം, ഐ സി ഡി എസ് കല്‍പറ്റ സി ഡി പി ഒ സന്ധ്യ കെ, ഐ സി ഡി എസ് കല്‍പറ്റ അഡീഷണല്‍ സി ഡി പി ഒ ഷീജ. മേപ്പാടി സി എച് സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ആതിര, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ജോയിന്‍ ബിഡിഒ പോള്‍ വര്‍ഗീസ്, അസ്പിരേഷണല്‍ ബ്ലോക്ക് ഫെല്ലോ ഡെല്‍ന ജോണ്‍ എന്നിവര്‍ സംസാരിച്ചു. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി,തരിയോട്, കോട്ടത്തറ, പൊഴുതന, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, മുട്ടില്‍ എന്നീ ഗ്രാമ പഞ്ചായത്തുകളെയും ചടങ്ങില്‍ ആദരിച്ചു.
