വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നാലാം മൈൽ : നാലാം മൈൽ കൊമ്മയാട് ജംഗ്ഷന് സമീപം സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാംമൈൽ മാനാഞ്ചിറ എടവെട്ടൻ മൊയ്ദുവിന്റേയും, സൈനബയുടെ യും മകൻ കാപ്പും കുന്നിൽ താമസിക്കുന്ന ഷമീർ (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊമ്മയാട് ജംഗ്ഷനിലെ റോഡരികിൽ നിന്നും പ്രധാന റോഡിലേക്ക് സ്കൂട്ടർ ഓടിച്ചു കയറുന്നതിനിടെ കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഷമീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു. ഭാര്യ: സെറീന (അംഗൻവാടി ടീച്ചർ). മക്കൾ: സഫുവാന, സിയാദ്, സാദിയ, ഫാത്തിമ. ഖബറടക്കം പിന്നീട് കാട്ടിചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *