ശിശുദിന റാലി; സംഘാടക സമിതി യോഗം 25 ന്

കൽപ്പറ്റ: ജില്ലയില്‍ ശിശുദിനത്തില്‍ റാലി സംഘടിപ്പിക്കുന്നതിന് ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഗവ എല്‍.പി സ്‌കൂളില്‍ ഒക്ടോബര്‍ 25 ന് വൈകിട്ട് 3.30 ന് സംഘാടക സമിതി രൂപികരണ യോഗം ചേരും. കളക്ടറേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുക്കാന്‍ ഒക്ടോബര്‍ 21 ന് ജില്ലാതല പ്രസംഗം മത്സരം നടത്തും. ശിശുദിനാഘോഷത്തോടനുബന്ധിച്ചുള്ള രചനാ മത്സരങ്ങള്‍ നവംബര്‍ രണ്ടിന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലും നവംബര്‍ 9 ന് മുണ്ടേരി വൊക്കേഷണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ്് എ.ഡി.സി പ്രജുല്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി സെക്രട്ടറി കെ രാജന്‍, ട്രഷറര്‍ കെ.സത്യന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *