ഓൾ കേരള കെമിറ്റ്സ് & ഡ്രഗിസ്റ്റ് അസോസിയേഷൻ വയനാട് ജില്ല വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു.

കൽപ്പറ്റ:ചെറുകിട ഇടത്തരം ഔഷധ വ്യാപാര മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓൾ കേരള കെമി റ്റ്സ് & ഡ്രഗിസ്റ്റ് അസോസിയേഷൻ വയനാട് ജില്ല വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.

ചൂരൽമല ദുരന്തത്തിൽ പെട്ട് സർവ്വതും നഷ്ടമായ മുഴുവൻ ആളുകളുടെയും പുനരധിവാസം യുദ്ധകാലടിസ്ഥാനത്തിൽ നടത്തണമെന്ന് എ.കെ.സി.ഡി.എ യുടെ വാർഷിക പൊതുസമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

യോഗത്തിൽ എകെസിഡിഎ വയനാട് ജില്ലാ പ്രസിഡണ്ട് സി.പി ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡണ്ട് ശ്രീ എ എൻ മോഹൻ യോഗം ഉദ്ഘാടനം ചെയ്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി കെ.ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.

മരണമടഞ്ഞ എ.കെ.സി.ഡി.എ അംഗങ്ങൾക്കുളള സാമ്പത്തിക സഹായ വിതരണം നടത്തി. ഉന്നത വിദ്യാഭ്യാസത്തിന് അർഹരായ മെമ്പർമാരുടെ മക്കളെ യോഗത്തിൽ അനുമോദിച്ചു .
സെക്രട്ടറി വി ബി വിനയ് റിപ്പോർട്ട് അവതരിപ്പിച്ചു ,എൽ ആർ ജയരാജ്, വി. അൻവർ, നാസർ അറക്കൽ, രഞ്ജിത്ത് ദാമോദരൻ എ.അരവിന്ദാക്ഷൻ, നൗഷാദ് ബ്രാൻ,ടി പി കുഞ്ഞുമോൻ ,സി ഹാഫിസ് ,പി ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *