ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് പിണങ്ങോടിന് ഓവറോൾ കിരീടം

ബത്തേരി: ബത്തേരി സെന്റ് മേരിസ് കോളേജിൽ വെച്ച് നടന്ന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു ഒ എച് എസ് പിണങ്ങോട് സബ്ജൂനിയർ, ജൂനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഐഡിയൽ സ്കൂൾ ബത്തേരിയും ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഗവണ്മെന്റ് ഹൈസ്കൂൾ പനമരവും ,മെൻ വിഭാഗത്തിൽ സ്പോർട്സ് സെൻസ്, വുമൺ വിഭാഗത്തിൽ ഗവണ്മെന്റ് കോളേജ് കൽപ്പറ്റയും വിജയികളായി. വിജയികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ ട്രോഫികൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *