സ്തനാര്‍ബുദ ബോധവല്‍ക്കരണവും പരിശോധനാ ക്യാമ്പും നടത്തി

കല്‍പറ്റ: കൈനാട്ടി പൊതു ഗ്രന്ഥാലയത്തില്‍ പത്മപ്രഭാ വേദിയുടെ നേതൃത്വത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണവും, പരിശോധനയും നടത്തി. എം പി പ്രൊജക്ടിന്റെ ഭാഗമായാണ് ക്യാമ്പ് . പരിപാടി ലിയോ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ടി.പി .സലൂജ, ഉദ്ഘാടനം ചെയ്തു, ‘പ്രാഥമിക ഘട്ടത്തില്‍ ത്തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന രോഗമാണ് സ്തനാര്‍ബുദമെന്നും, ദൗര്‍ഭാഗ്യവശാല്‍ രാജ്യത്ത് അജ്ഞതമൂലവും. നാണക്കേടു കൊണ്ടും സ്ത്രീകള്‍ പരിശോധനക്ക് തയ്യാറാകുന്നില്ലെന്നും, ഡോക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ എ. സുധാറാണി അധ്യക്ഷത വഹിച്ചു. ഡോ. സ്വയ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ശാന്താ ജയരാജ്. ചന്ദ്രജ വിനോദ്, ഐ. ഉഷ എന്നിവര്‍ നേതൃത്വം നല്‍കി.യുവരാജ് സിങ് ഫൗണ്ടേഷനു വേണ്ടി സ്മൃതി എന്‍ എസ് , ഡോ. ശ്രീലക്ഷ്മി, ഡോ. നിവേദ്യ, അമൃത ടി. ആര്‍, ടി. ആശ റാണി എന്നിവര്‍ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *