രോഗ നിർണ്ണയ ക്യാമ്പ് നടത്തി

വെള്ളമുണ്ട : ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രവും, ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി വിളർച്ച, ജീവിതശൈലിരോഗ നിർണ്ണയ ക്യാമ്പ് നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം എം.ലതിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയുഷ്ഗ്രാമം നോഡൽ ഓഫീസർ ഡോ. പി.എൻ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കാരയാട്, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷീജ കെ പീറ്റർ, ഗീത, എന്നിവർ സംസാരിച്ചു. വീണ വി. വി, ബിബിൻ പി. എഫ്, ആശ വർക്കർമാരായ ശോഭ, മിനി, ചന്ദ്രിക തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *