ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

 

കൽപറ്റ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചെലവ് നിരീക്ഷകന്‍ സീതാറാം മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ നോഡല്‍ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിന് നോഡല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള ടീം ശ്രമിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. സ്ഥാനാര്‍ഥികള്‍ ചെലവ് സംബന്ധിച്ച കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന സമയങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കണം. വിവിധ നോഡല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. തിരഞ്ഞെടുപ്പിനായി വയനാട് മണ്ഡലത്തില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ നോഡല്‍ ഓഫിസര്‍മാര്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്ന് നിരീക്ഷകന്‍ നിര്‍ദേശം നല്‍കി. മാതൃകാ പെരുമാറ്റചട്ടവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *