കൽപറ്റ: നവംബര്‍ 26 മുതല്‍ നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ.ശശീന്ദ്രവ്യാസിന് നല്‍കി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍ കമ്പ, പ്രിന്‍സിപ്പൽ ആന്റോ വി തോമസ്, പ്രധാനാധ്യാപകരായ ഇ.കെ.വര്‍ഗീസ്, പി.ജെ.ബെന്നി, പി.ടി.എ പ്രസിഡന്റ് വിന്‍സന്റ് തോമസ്, കെ.പി.ഷൗക്കുമാന്‍, ഇ.ടി.റിഷാദ്, ടി.കെ.ഷാനവാസ്, സി.വി.സജി എന്നിവര്‍ പങ്കെടുത്തു. പനമരം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ കെ.സി.സുഫിയാനാണ് ലോഗോ പ്രകാശനം ചെയ്തത്.
