തെരുവ്നായ ശല്യത്തിന് അടിയന്തിര പരിഹാരം കാണണം: യൂത്ത് ലീഗ്

മാനന്തവാടി : ടൗണിലും പ്രാന്തപ്രദേശങ്ങളിലും വര്‍ദ്ധിച്ചു വരുന്ന തെരുവ്നായ ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും അടിയന്തിരവും ശാശ്വതവുമായ പരിഹാരം കാണണമെന്നും മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാത്രം വിവിധ സ്ഥലങ്ങളില്‍ നിന്ന് നായകളുടെ കടിയേറ്റ് നാലോളം പേരാണ് മാനന്തവാടിയില്‍ ചികിത്സ തേടിയെത്തിയതത്. സ്ക്കൂള്‍,മദ്രസ വിദ്യാര്‍ത്ഥികള്‍ ഏതു സമയവും നായയുടെ ആക്രമണം പ്രതീക്ഷിച്ച് ഭീതിയോടെയാണ് പോയി വരുന്നത്. നായകളുടെ കൂട്ട ആക്രമണത്തില്‍ ആരുടെയെങ്കിലും ജീവന്‍ പൊലിഞ്ഞാല്‍ മാത്രമാണോ അധികൃതര്‍ ഇടപെടൂ എന്നും യൂത്ത് ലീഗ് ചോദ്യമുന്നയിച്ചു. ഔദ്യോഗിക സംവിധാനങ്ങള്‍ പരിഹാരം കാണാത്ത പക്ഷം പ്രാദേശികമായി പ്രശ്നം കൈകാര്യം ചെയ്യാന്‍ ജനങ്ങളെ അനുവദിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യോഗത്തില്‍ കബീര്‍ മാനന്തവാടി, ഷബീര്‍ സൂഫി, യാസിര്‍ ചിറക്കര എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *