രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ബത്തേരി: തുടർച്ചയായ മൂന്നാം വർഷവും ജി എച്ച് എസ് എസ് വടുവൻചാൽ എൻ എസ് എസ് യൂണിറ്റും സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി ചേർന്ന് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാന ക്യാമ്പിനു മുന്നോടിയായി രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിനു വേണ്ടി എൻ എസ് എസ് വിദ്യാർത്ഥികൾ വടുവൻചാൽ ടൗൺ മുതൽ സ്കൂൾ വരെ വിളംബരജാഥയും സംഘടിപ്പിച്ചു. സുൽത്താൻബത്തേരി താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ടോംസ് പ്രകാശൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തിയത്.

ക്യാമ്പിൽ 58 പേർ രജിസ്റ്റർ ചെയ്യുകയും 49 പേർ രക്തം ദാനം ചെയ്യുകയും ചെയ്തു. ഈ വർഷത്തെ ക്യാമ്പിൻ്റെ പ്രത്യേകത രക്തം നല്കിയതിൽ 26 പേരും ആദ്യമായി രക്തം നല്കുന്നവരായിരുന്നു. അതുപോലെ തന്നെ മുൻ ക്യാമ്പുകളേക്കാൾ രക്ത ദാനത്തിൽ സ്ത്രീ പങ്കാളിത്വം ഏറുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ തന്നെ നിർമ്മിച്ച ‘ജീവധമനി’ എന്നു പേരായ ഹ്രസ്വ സിനിമയുടെ പ്രദർശനവും നടന്നു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി പി സുഭാഷ് മറ്റ് എൻ എസ് എസ് വൊളണ്ടിയേഴ്സും ക്യാമ്പിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *