നിവേദനം നൽകി.

മാനന്തവാടി : കുടുംബശ്രീ സി.ഡി.എസ്സ് രണ്ടിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് സംഘടിപ്പിച്ച ബാലസഭ ബാലസദസ് പരിപാടിയുടെ ഭാഗമായി വിവിധ സ്ക്കൂളുകളിൽ നടത്തിയ ചോദ്യപെട്ടി ക്യാമ്പയിലൂടെ വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട്, നഗരസഭ ചെയർപേഴ്സൺ രത്നവല്ലിക്ക് സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രജ്ജിത്ത്, ബാലസഭ റിസോഴ്സ് പേഴ്സൺ സഫ്വാന എന്നിവർ ചേർന്ന് നിവേദനം നൽകി. ക്ഷേമകാര്യ സ്ഥിരസമിത അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ സന്നിഹിതനായിരുന്നു. ജി.വി.എച്ച്.എസ്സ്.എസ്സ് സ്ക്കൂൾ പരിസരത്ത് ബസ്സ്റ്റോപ്പ്, ജി.യു.പി സ്ക്കൂളിന് വാട്ടർ പ്യൂരിഫയർ എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *