വയനാട് മുസ്‌ലിം യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഗമം നവംബർ ഒൻപതിന്.

കൽപ്പറ്റ : വയനാട് മുസ്‌ലിം ഓർഫനേജ് പൂർവ വിദ്യാർത്ഥി സംഗമം ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് യതീംഖാന ക്യാമ്പസ്സിൽ ജമാലുപ്പ നഗറിൽ നടത്തും.

വയനാട് മുസ്‌ലിം ഓർഫനേജിന്റെ ആരംഭ കാലമായ 1967 മുതൽ വിവിധ കാലങ്ങളിൽ യതീംഖാനയിൽ താമസിച്ച് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ ആണ് സംഗമത്തിൽ പങ്കെടുക്കേണ്ടത്.
യതീം ഖാനയിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളായവരും പ്രസ്തുത സംഗമത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *