കൽപ്പറ്റ:വയനാട്ടിൽ ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്ത് എസ്.വൈ.എസ് വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്ലാറ്റിനം സഫറിൻ്റെ ഒന്നാം ദിനം പ്രൗഢമായി.
ജില്ലാ പ്രസിഡണ്ട് ബഷീർ സഅദി നെടുങ്കരണയുടെ നേതൃത്വത്തിൽ നടന്ന യാത്ര ഇന്നലെ കാലത്ത് ചേലോട് മഖാം സിയാറത്തോടെ ആരംഭിച്ചു. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡണ്ട് കെ.ഒ അഹ്മദ് കുട്ടി ബാഖവി ഫ്ലാഗ് ഓഫ് ചെയ്തു.വൈത്തിരി, ചുണ്ട, മേപ്പാടി, വടു വഞ്ചാൽ, അമ്പലവയൽ, ചുള്ളിയോട് ,കല്ലൂർ, സുൽത്താൻ ബത്തേരി, മീനങ്ങാടി, മുട്ടിൽ എന്നിവിടങ്ങളിൽ മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്ത് കമ്പളക്കാട് ടൗണിൽ സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ലതീഫ് സി.ടി ,നസീർ കോട്ടത്തറ, ഉമർ സഖാഫി ചെതലയം, ഫള് ലുൽ ആബിദ്, ശമീർ ബാഖവി ,ജമാൽ സുൽതാനി, സലാഹുദ്ധീൻ സഖാഫി, ഹംസക്കുട്ടി സഖാഫി,റഫീഖ് കുപ്പാടിത്തറ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. കെഎസ് മുഹമ്മദ് സഖാഫി ഇ പി.അബ്ദുല്ല സഖാഫി, ഹംസ അഹ്സനി ഓടപ്പള്ളം, സൈദ് ബാഖവി, പുറ്റാട് മുഹമ്മദലി സഖാഫി, ടി.പി അബ്ദുസ്സലാം മുസ്ലിയാർ, കെ.വി ഇബ്രാഹിം സഖാഫി ,അസീസ് മാക്കുറ്റി തുടങ്ങിയവർ അഭിവാദ്യം ചെയ്തു.
യാത്രയുടെ രണ്ടാം ദിവസമായ ഇന്ന് വടക്കേ വയനാട്ടിലെ മാനന്തവാടി ,വെള്ളമുണ്ട സോണുകളിൽ പര്യടനംനടത്തും.രാവിലെ ഒമ്പതിന് പനമരത്ത് നിന്ന് ആരംഭിച്ച് നാലാംമൈൽ, മാനന്തവാടി, തലപ്പുഴ, വാളാട്, കുഞ്ഞോം, കോറോം, വെള്ളമുണ്ട, തരുവണ ,കുപ്പാടിത്തറ തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ഏഴ് മണിക്ക് പടിഞ്ഞാറത്തറയിൽ സമാപിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എസ്.ശറഫുദ്ധീൻ, കെ.എസ് മുഹമ്മദ് സഖാഫി തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.
