കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു.

കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു.

വെങ്ങപ്പള്ളിയിൽ ഇന്ന് വൈകിട്ട് ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങൽ ഉസ്മാൻ ഉസ്താദിൻറെ മകൻ തമീം ദാരിമി ആണ് മരിച്ചത്.

പിക്കപ്പും സ്കൂട്ടിയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഉടനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ. സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം.

Leave a Reply

Your email address will not be published. Required fields are marked *