വയനാട് സാഹിത്യോത്സവം: അരുന്ധതി റോയിയും ജസ്റ്റിസ് ചെലമേശ്വറും പങ്കെടുക്കും

മാനന്തവാടി: ഡിസംബര്‍ 26 മുതല്‍ ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇക്കുറിയും പ്രമുഖ സാഹിത്യകാരി അരുന്ധതി റോയി പങ്കെടുക്കും. 2022ല്‍ നടന്ന വയനാട് സാഹിത്യോത്സവം ഒന്നാം പതിപ്പിലെ പ്രമുഖ പ്രഭാഷകയായിരുന്നു അവര്‍. സുതാര്യവും ഉത്തരവാദിത്തപൂര്‍ണ വുമായ നീതിന്യായ വ്യവസ്ഥയ്ക്കായി പോരാടിയ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറും ഇത്തവണ സാഹിത്യോത്സവത്തിനെത്തും. ബുക്കര്‍ സമ്മാനത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ എഴുത്തുകാരിയാണ് അരുന്ധതി റോയ്. ‘ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്’ എന്ന കൃതിയാണ് അവര്‍ക്ക് 1997ലെ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്തത്. 2011 മുതല്‍ 2018 വരെ സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചെലമേശ്വര്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക രേഖപ്പെടുത്തി ചരിത്രപരമായ വാര്‍ത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരില്‍ ഒരാളാണ്. ജുഡീഷല്‍ സുതാര്യതയുമായി ബന്ധപ്പെട്ട കേസുകളിലടക്കം ജസ്റ്റീസ് ചെലമേശ്വര്‍ ധൈര്യപൂര്‍വം ഉയര്‍ത്തിയ ഭിന്നാഭിപ്രായ ങ്ങള്‍ അദ്ദേഹത്തിന് ‘ചീഫ് ഡിസെന്‍ഡര്‍’ എന്ന പേരു നേടിക്കൊടുത്തു.ഡിസംബർ 26 മുതല്‍ 29 വരെ നടക്കുന്ന വയനാട് സാഹിത്യോത്സവത്തിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. നവംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യുന്നവ ര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *