പടിഞ്ഞാറത്തറ: വിഭാഗീയ ചിന്തകളും പ്രസ്താവനകളുമിറക്കി തെരഞ്ഞെടു പ്പുകളിൽ ജയിക്കാമെന്നത് സിപിഎമ്മി ന്റെ വ്യാമോഹം മാത്രമാണെന്ന് അഖിലേ ന്ത്യ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പടിഞ്ഞാറത്തറ ടൗണി ൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം കാഫിർ പ്രയോഗമുണ്ടാക്കി പരാജ യപ്പെട്ടപ്പോൾ, ഇപ്പോൾ നീലപെട്ടിയുടെ പേരിലാണ് വ്യാജപ്രചരണങ്ങൾ നടക്കു ന്നത്. വ്യാജനിറക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നവർ തെരഞ്ഞെ ടുപ്പ് ഫലം വരുമ്പോൾ പെട്ടിയുംതൂക്കി പുറത്തുപോകേണ്ട സ്ഥിതിയാണ് ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. മോദിസർക്കാരിൽ നിന്നും മോചനം ലഭിക്കുന്നതിനുള്ള തുടക്കമായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനാധിപത്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന മോദി സർക്കാരിനെ താഴെയിറക്കാനുള്ള ശക്തിയുമായിട്ടാ യിരിക്കും കോൺഗ്രസും സഖ്യകക്ഷികളും വരുന്ന തെരഞ്ഞെടുപ്പ് ഫലത്തോടെ ഉയർത്തെഴുന്നേൽക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ നടുക്കിയ ഉരുൾപൊട്ടലിൽ എല്ലാം നഷ്‌ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറായിട്ടില്ല. ഇത് പരിതാപകരമായ അവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമാണ് നരേന്ദ്രമോദി ചെയ്യുന്നതെന്നും അതിൻ്റെ മറ്റൊരു പതിപ്പായാണ് പിണറായി വിജയനും ഭരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജോണി നന്നാട്ട് അധ്യക്ഷനായിരുന്നു.
