ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരുത്തുക : യൂത്ത് ലീഗ്

തോൽപ്പെട്ടി : തോൽപ്പെട്ടിയിലും പരിസര പ്രദേശങ്ങളിലും കാട്ടാന കൂട്ടം വിലസുന്നു. വ്യാപകമായ കൃഷിനാശമാണ് ആന നടത്തുന്നത്.ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകേണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുകയാണ്.ആഴ്ചകളായി പകലും രാത്രിയിലും ജനവാസ മേഖലയിൽ വിലസ്സുന്ന കാട്ടാനയെ കാട്ടിലേയ്ക്ക് തുരത്തിയില്ലങ്കിൽ പൊതു ജനങ്ങളെ അണിനിരത്തി സമരവുമായി വരുമെന്ന് യൂത്ത് ലീഗ് തോൽപ്പെട്ടി ശാഖ കമ്മിറ്റി അറിയിച്ചു. സാലിം പതാരി, ഷാകിർ ഷാനു സാജിർചെറുട്ടി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *