“ശലഭോത്സവം” സംഘടിപ്പിച്ചു

കണിയാമ്പറ്റ :ഗവ യുപി സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ “ശലഭോത്സവം” ശ്രദ്ധേയമായി. പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട് , ഫാൻസി ഡ്രസ്സ്, നൃത്ത നൃത്ത്യങ്ങൾ, ശിശുദിന റാലി തുടങ്ങിയവ അരങ്ങേറി. പരിപാടികൾ അവതരിപ്പിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും കാക്കവയലിൽ സ്ഥിതിചെയ്യുന്ന അമാന ടൊയോട്ട കമ്പനി പ്രത്യേക സമ്മാനവിതരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി. സാലി മാത്യു, പി ടി എ പ്രസിഡണ്ട് ശ്രീ. നിഷാദ്ദീൻ, എസ്.എം.സി ചെയർമാൻ പി പി ഹാരിസ് , സി കെ സാഹിറ തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് പായസവിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *