മാനന്തവാടി: തലപ്പുഴയിലുൾപ്പെടെ വഖ ഫ് നോട്ടിസ് ലഭിച്ച മുഴുവൻ ജനങ്ങളുടെ യും റവന്യൂ അവകാശങ്ങൾ സംരക്ഷിക്കു ന്നതിനായി എൽഡിഎഫ് ഒപ്പമുണ്ടാകു മെന്നും, ജനങ്ങളുടെ മണ്ണ് അവരുടേത് തന്നെയായിരിക്കുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. തലപ്പുഴയിൽ നോട്ടിസ് ലഭിച്ചവരുടെ വീടും സ്ഥലങ്ങളും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാ യിരുന്നു എൽഡിഎഫ് നേതാക്കൾ.വിലകൊടുത്തു വാങ്ങിയ മണ്ണിൽ ജീവിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്. ആ അവകാശത്തെ ആരും ചോദ്യം ചെയ്യില്ല. സർക്കാരിന്റെ വഴിയും അതാണ്. നവംബർ 28 ന് ചേരാനിരുന്ന യോഗം 22 ലേക്ക് ആക്കിയത് തന്നെ സർക്കാരിൻ്റെ ആ നിലപാടിന്റെ ഭാഗമായാണ്. എല്ലവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഒരു ആശങ്കയക്കും ഇടയില്ലന്നും വിഷയത്തിന് ശാശ്വത പരിഹാരമുണ്ടാ കുമെന്നും എൽ ഡി എഫ് കൺവീനർ സി.കെ ശശിന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു എന്നിവർ പറഞ്ഞു. പി.വി സഹദേവൻ, കുര്യക്കോസ് മുള്ളൻമട, മൊയ്തു കുന്നുമ്മൽ, എൻ.യു ജോൺ, ശോഭരാജൻ, ശശി പയ്യാനിക്കൽ, ടി.കെ പുഷ്പൻ, വിനോദ് കെ, പി.നാണു, അനുഷ സുരേന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.
വഖഫ് ഭൂമി പ്രശ്നം പരിഹരിക്കു, ആശങ്ക വേണ്ട: എൽ.ഡി.എഫ്
