കല്‍പ്പറ്റ: മുപ്പതാമത് സംസ്ഥാന സബ് ജൂണിയര്‍, പ്രഥമ സംസ്ഥാന മിക്‌സഡ് നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ 16,17 തീയതികളില്‍ പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം 16ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. സബ് ജൂണിയര്‍ ചാമ്പന്‍ഷിപ്പില്‍ ആണ്‍, പെണ്‍ വിഭാഗത്തില്‍ 28 ഉം മിക്‌സഡ് വിഭാഗത്തില്‍ 14ഉം ടീമുകള്‍ പങ്കെടുക്കുമെന്ന് നെറ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ്. നജ്മുദ്ദീന്‍, ട്രഷറര്‍ യു.പി. സാബിറ, ജോയിന്റ് സെക്രട്ടറി ശശിധരന്‍ നായര്‍, ജില്ലാ പ്രസിഡന്റ് നിസാര്‍ കമ്പ, സെക്രട്ടറി കെ.എസ്. ദീപ്തി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എന്‍.സി. സാജിദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ നെറ്റ് ബോള്‍ താരങ്ങളും വയനാട് സ്വദേശികളുമായ അമല്‍ ജീവന്‍, ബേസില്‍ ആന്‍ഡ്രൂസ് എന്നിവരെ ഉദ്ഘാടന സമ്മേളനത്തില്‍ ആദരിക്കും. അന്തരിച്ച നെറ്റ് ബോള്‍ താരവും പനമരം സ്വദേശിയുമായ സിനാന്റെ ഓര്‍മയ്ക്ക് തയാറാക്കിയ ട്രോഫികളാണ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് നല്‍കുക. ഡിസംബര്‍ 28 മുതല്‍ 31 വരെ ചെന്നൈയില്‍ നടക്കുന്ന ദേശീയ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സബ് ജൂണിയര്‍, മിക്‌സഡ് കേരള ടീമിനെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍നിന്നു തെരഞ്ഞെടുക്കും.
സംസ്ഥാന നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് പനമരത്ത്
