‘ഊണും ഉടുപ്പും’ രണ്ടാം വാർഷികം ആഘോഷിച്ചു

സുൽത്താൻ ബത്തേരി: വൈ.എം.സി.എയുടേയും സർവ്വജന എസ്.എസ്.എൽ.സി 80 ബാച്ചിന്റെയും ഫാ. ഡേവീസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി സ്മിയാസ് കോളേജിൽ
‘ഊണും ഉടുപ്പും’
രണ്ടാം വാർഷിക ആഘോഷവും നിർധനരായവർക്ക്‌ സൗജന്യ വസ്ത്ര വിതരണം നടത്തി.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

വൈ. എം. സി. എ പ്രസിഡണ്ട് രാജൻ തോമസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. തോമസ് പോൾ, പ്രൊഫ. എ. വി തര്യയത്ത്, ടി. കെ പൗലോസ്, ശിവാനന്ദൻ, റോയ് വർഗീസ്, വിൻസെൻ്റ്, എൻ.വി വർക്കി, സൽഹത്ത്, ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *