വോട്ട് ആന്‍ഡ് വിന്‍ ക്വിസ്; വിജയികളെ ആദരിച്ചു

ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ മീഡിയ സെല്ലിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ വോട്ട് ആന്‍ഡ് വിന്‍ ക്വിസ് മത്സര വിജയികളായ എം.എ.ഷിജു, ഹുസൈന്‍ സവാദ്, എം.സി.അമൃത എന്നിവര്‍ക്ക് മൊമെന്റോ വിതരണം ചെയ്തു. കരുത്തുറ്റ ജനാധിപത്യം കെട്ടിപ്പെടുക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക ലക്ഷ്യമിട്ട് നടത്തിയ ക്വിസ് മത്സരത്തില്‍ 1384 പേരാണ് പങ്കെടുത്തത്. 294 പേര്‍ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കി. ശരിയുത്തരം നല്‍കിയവരില്‍ നിന്നും റാന്‍ഡമൈസേഷനിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. കളക്ടറേറ്റ് ഐ.ടി. സെല്ലില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ് ഐ.എ.എസ്., ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം. ഉഷാകുമാരി, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എം കുര്യന്‍, ഹുസൂര്‍ ശിരസ്തദാര്‍ വി.കെ ഷാജി, ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ ജസീം ഹാഫിസ്, ജില്ലാ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ സെബ്യാസ്റ്റന്‍ പീ.ജെ, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *