എഐ ക്വിസ് മത്സരം: പുല്‍പ്പള്ളി വിജയ, ബത്തേരി അല്‍ഫോന്‍സ ടീം ജേതാക്കള്‍

മീനങ്ങാടി: മീനങ്ങാടി ഐഎച്ച്ആര്‍ഡി മോഡല്‍ കോളജും മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സും സംയുക്തമായി നടത്തിയ ജില്ലാതല എഐ ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വി.എ. അഭിനന്ദ്-അതുല്‍ കൃഷ്ണ(പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കോളജ് വിഭാഗത്തില്‍ സാനിയ-ഷബ്രീന(ബത്തേരി അല്‍ഫോണ്‍സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്) ടീമുകള്‍ ജേതാക്കളായി. അന്താരാഷ്ട്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ക്ലേവിന്റെ ഭാഗമായി ഡിസംബര്‍ 10ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ഈ ടീമുകള്‍ ജില്ലയെ പ്രതിനിധാനം ചെയ്യും.
എസ്.എ. മജീദ് ഹാളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത് ഉദ്ഘാടനം ചെയ്തു. ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജ് പ്രിന്‍സിപ്പല്‍ സുധ മരിയ ജോര്‍ജ് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര കോണ്‍ക്ലേവ് എഐ ക്വിസ് ജില്ലാ കോഓര്‍ഡിനേറ്റര്‍ മിഥുന്‍രാജ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, പികെകെഎംസിഎസ് പ്രിന്‍സിപ്പല്‍ ഷീബ ജോസഫ്, എ. പി. ആര്‍ഷ, സ്വാതി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *