മിന്നു മണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി; ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ

ഡൽഹി: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സീനിയർ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് വനിതാ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം മിന്നു മണിയും സ്‌ക്വാഡിൽ ഇടം പിടിച്ചു ഇന്ത്യ എ വനിതാ ടീമുമായുള്ള ഓസ്ട്രേലിയൻ പര്യടനമാണ് വഴിത്തിരിവായത് എ ടീം ക്യാപ്റ്റനായ മിന്നുമണി ഓസ്ട്രേലിയൻ വനിത എ ടീനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത് നിലവിൽ റെയിൽവേ ടീമിൽ കളിക്കുന്ന മിന്നുമണി ഇപ്പോൾ വനിതാ ചലഞ്ചർ ട്രോഫി T-20 മത്സരത്തിൽ ഇന്ത്യ സി ടീം ക്യാപ്റ്റനാണ്. മത്സരങ്ങളുടെ ഭാഗമായി നിലവിൽ റാഞ്ചിയിലാണ് മിന്നുമണി.

Leave a Reply

Your email address will not be published. Required fields are marked *