പഴശ്ശി ദിനാചരണം; സംഘാടക സമിതി രൂപീകരിച്ചു

മാനന്തവാടി: പഴശ്ശി ദിനാചരണം വിപുലമായ രീതിയിൽ ആചരിക്കുന്നതിന് മുന്നോടിയായി മാനന്തവാടി നഗരസഭ സംഘാടക സമിതിക്ക് രൂപം നൽകി. മന്ത്രി ഒ.ആർ. കേളു സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്‌തു. മാനന്തവാടി പ്രസ്സ് ക്ലബ്ബമായി സഹകരിച്ചാണ് ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ക്വിസ്സ് മത്സരങ്ങൾ, രചന മത്സരങ്ങൾ, സെമിനാറുകൾ ഷോർട്ട്, ഫിലീം പ്രദർശനം, ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

സ്വാഗത സംഘം യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, നഗരസഭ വൈസ് ചെയർ പേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അദ്ധ്യഷൻമാരായ പി.വി. ജോർജ്, പി.വി.എസ് മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, വിപിൻ വേണു ഗോപാൽ എന്നിവർ പ്രസംഗിച്ചു. കൗസിലർമാർ, ക്ലബ്ബ്, വായനശാല പ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *