കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്കും മരിച്ചവ രുടെ ആശ്രിതര്‍ക്കും കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന കമ്മിറ്റി സഹായധനം വിതരണം ചെയ്തു.
മേപ്പാടി ഹോളി ഇമ്മാനുവല്‍ സിഎസ്‌ഐ പള്ളി ഹാളില്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ.എന്‍. ഗോപിനാഥ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
പള്ളി വികാരി ഫാ.പി.വി. ചെറിയാന്‍, അസിസ്റ്റന്റ് വികാരി ഫാ.സ്റ്റീഫന്‍ രാജ്, വാര്‍ഡ് അംഗം റംല ഹംസ, ഫോറം
സംസ്ഥാന ട്രഷറര്‍ കെ.ടി. രതീശന്‍, ജില്ലാ പ്രസിഡന്റ് ടി.വി. രാജന്‍, സംസ്ഥാന സെക്രട്ടറിമാരായ മുകുന്ദന്‍, സി. രാധാകൃഷ്ണന്‍, ജോര്‍ജ് വര്‍ഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. മാത്യു, കെ.ആര്‍. ഗോപി, കെ. ചാത്തു, ജില്ലാ ട്രഷറര്‍ ജി.കെ. ഗിരിജ, വൈസ് പ്രസിഡന്റ് ടി.ഒ. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കുമാരന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഇ. മുരളീധരന്‍ നന്ദിയും പറഞ്ഞു.
