സഹചാരി സെൻ്റർ ഉദ്ഘാടനം ചെയ്തു

പുളിഞ്ഞാൽ :പുളിഞ്ഞാൽ എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹചാരി സെൻറർ ഓഫിസ് ഉദ്ഘാടനം സയ്യിദ് അഹ്മദ് സഈദ് ജിഫ്രി തങ്ങൾ ചേളാരി ഉദ്ഘാടനം ചെയ്തു.

ആതുരസേവന രംഗത്ത് സ്തുത്യർഹമായ സേവനമാണ് ശാഖാ എസ് കെ എസ് എസ് എഫ് കമ്മിറ്റി ചെയ്യുന്നത്, മഹല്ലു കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ശാഖാ കമ്മിറ്റിക്ക് നാട്ടിൽ വളരെയധികം സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഉദ്ഘാടന പരിപാടിയിൽ മേഖല പ്രസിഡൻ്റ് സിദ്ധീഖ് അസ്ഹരി അദ്ധ്യക്ഷനായി, മഹല്ല് ഖത്തീബ് സലാം ഫൈസി പേരാൽ ഉദ്ഘാടന പ്രഭാഷണം നിർവ്വഹിച്ചു, മഹല്ല് സെക്രട്ടറി അബ്ദുല്ല കുനിങ്ങാരത്ത്, ജലീൽ മൗലവി, അബ്ദുല്ല ദാരിമി, അഷ്റഫ് വെള്ളിലാടി, അബ്ദുല്ല ഫൈസി, ശാഫീ ദാരിമി, തുടങ്ങിയവർ സംസാരിച്ചു, അബ്ദുല്ല കെ വി മമ്മൂട്ടി അലുവ, റുമൈസ്, ജബ്ബാർ സിപി, റഷീദ് എം സി, ആശിഖ് അലി, മിദ്ലാജ്, ശംഷാദലി, ആശിഫ്, റഈസ്, റൈഹാൻ, സിറാജ്, യൂസുഫ് ദാരിമി, ഷഫീർ ദാറാനി, നൗഫൽ യമാനി, മമ്മുട്ടി സഅദി, റാഷിദ് സ്വാലിഹി തുടങ്ങിയവർ സംബന്ധിച്ചു, ശാഖ സെക്രട്ടറി ഇബ്രാഹിം സനൂസി സ്വാഗതവും, അസീസ് പുളിഞ്ഞാൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *