മാനന്തവാടി: നഗരസഭാ കേരളോത്സവം ഡിസംബര്‍ രണ്ട് മുതല്‍ 15 വരെ നടത്തും. രണ്ടിന് രാവിലെ 7.30ന് കൊയിലേരിയില്‍ ആരംഭിച്ച് ഗാന്ധി പാര്‍ക്കില്‍ സമാപിക്കുന്ന ക്രോസ് കണ്‍ട്രി മത്സരത്തോടെയാണ് കേരളോത്സവത്തിനു തുടക്കം. പരിപാടികളുടെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി(ചെയര്‍പേഴ്‌സണ്‍), സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍ (കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ ക്ലബ് ഭാരവാഹികള്‍, കായികാധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സിന്ധു സെബാസ്റ്റ്യന്‍, ലേഖ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, പാത്തുമ്മ, ക്ലബ് ഭാരവാഹികളായ അബ്ദുള്‍ ലത്തീഫ് ഷുഹൈബ്, നിജാസ് എന്നിവര്‍ പ്രസംഗിച്ചു.
മാനന്തവാടി നഗരസഭാ കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു
