പുൽപള്ളി: മുട്ടിൽ ഡബ്ല്യു എംഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എം. എസ്. ഡബ്ല്യു ആദ്യ വർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന കമ്പള സപ്ത ദിന സഹവാസ ക്യാമ്പ് ചേകാടി ജി. എൽ. പി സ്കൂളിൽ സമാപിച്ചു. നവംബ൪ 15 ന് തുടക്കമിട്ട ക്യാമ്പിനോടനുബന്ധിച്ച് മെഡിക്കൽ ക്യാംപ്, കലാപരിപാടികൾ, വാൾ പെയിൻ്റിങ്, ബസ് സ്റ്റോപ്പ് നിർമാണം, കമ്മ്യൂണിറ്റി സൽക്കാരം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ചേകാടി വാർഡ് മെമ്പർ രാജു. നിർവഹിച്ചു. കോളേജിലെ
. സോഷ്യൽ വർക്ക് വിഭാഗം തലവൻ അബ്ദുൽ നിസാർ അധ്യക്ഷത വഹിച്ചു. ചേകാടി ജി. എൽ.പി സ്കൂൾ പ്രാധാനാധ്യാപിക സിജി മോൾ, പി. ടി. എ പ്രസിഡന്റ് റിനീഷ്, സോഷ്യൽ വർക്ക് വിഭാഗം അധ്യാപകൻ അബ്ദുൽ ഗഫൂർ,വിദ്യാർഥികളായ റിയ, അക്ഷയ , തൻസീഹ് എന്നിവർ സംസാരിച്ചു.
സപ്ത ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
